ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വടവുകോട് പഞ്ചായത്ത് കൊല്ലവര്‍ഷം 1093-ല്‍ (എ.ഡി. 1918) രൂപം കൊണ്ട പഴയ കൊച്ചി രാജ്യത്തിലെ ഒരു പ്രധാന പഞ്ചായത്തായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തൃണാശ്ശേരി മനയ്ക്കല്‍ ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് പ്രവര്‍ത്തിച്ചു. അന്നത്തെ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനകാലം വടവുകോടിന്റെ സുവര്‍ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. പഞ്ചായത്ത് പരിധിയിലെ ചെറുകിട കേസുകള്‍ തീര്‍പ്പാക്കാന്‍ ജനകീയ ജഡ്ജിമാരെ നിയമിച്ചിരുന്നതില്‍ “ജഡ്ജി മത്തായി” ശ്രദ്ധേയനായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രധാന റോഡുകളും കുളങ്ങളും നിര്‍മിക്കപ്പെട്ടു. 1944-45 കാലഘട്ടത്തിലാണ് പുത്തന്‍കുരിശ് വില്ലേജ് യൂണിയന് രൂപം കൊണ്ടത്. കോലഞ്ചേരിയില്‍നിന്ന് കൊണ്ടുവന്ന കല്‍ക്കുരിശ് സ്ഥാപിച്ചതോടെയാണ് ഈ പ്രദേശത്തിന് പുത്തന്‍കുരിശ് എന്ന പേര് ലഭിച്ചത്. മുമ്പ് ഈ സ്ഥലം പന്നിക്കുഴി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജന്മികുടിയാന് വ്യവസ്ഥയും സവര്‍ണ ജാതി...
കൂടുതൽ വായിക്കുക