പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

റെജി തോമസ്
റെജി തോമസ്

പ്രസിഡൻ്റ്

ദീപ എന്‍ എം
ദീപ എന്‍ എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയ്സല്‍ ജബ്ബാര്‍
ജയ്സല്‍ ജബ്ബാര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുബിമോള്‍
സുബിമോള്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്യ സൂര്യപ്രകാശ്
ആര്യ സൂര്യപ്രകാശ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജു ബേബി
ബിജു ബേബി

സെക്രട്ടറി , ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

   
പേര്:വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്
ബ്ലോക്ക്:വടവുകോട് ബ്ലോക്ക് പഞ്ചായത്ത്
ജില്ല:എറണാകുളം
വിസ്തൃതി:36.89 ച.കിമീ.
വാര്‍ഡുകള്‍:17
ജനസംഖ്യ:24,911 (പുരുഷന്‍മാര്‍: 12,250, സ്ത്രീകള്‍: 12,661)
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍:പുത്തന്‍കുരിശ്, അമ്പലമേട്
ജില്ലാപഞ്ചായത്ത് ഡിവിഷന്‍:പുത്തന്‍കുരിശ്
താലൂക്ക്:കുന്നത്തുനാട്
റവന്യൂ വില്ലേജുകള്‍:വടവുകോട്, പുത്തന്‍കുരിശ്, തിരുവാണിയൂര്‍
അസംബ്ലി നിയോജകമണ്ഡലം:കുന്നത്തുനാട്
ലോകസഭാ നിയോജകമണ്ഡലം:ചാലക്കുടി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വടവുകോട് പഞ്ചായത്ത് കൊല്ലവര്‍ഷം 1093-ല്‍ (എ.ഡി. 1918) രൂപം കൊണ്ട പഴയ കൊച്ചി രാജ്യത്തിലെ ഒരു പ്രധാന പഞ്ചായത്തായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തൃണാശ്ശേരി മനയ്ക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് പ്രവര്‍ത്തിച്ചു. അന്നത്തെ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനകാലം വടവുകോടിന്റെ സുവര്‍ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. പഞ്ചായത്ത് പരിധിയിലെ ചെറുകിട കേസുകള്‍ തീര്‍പ്പാക്കാന്‍ ജനകീയ ജഡ്ജിമാരെ നിയമിച്ചിരുന്നതില്‍ “ജഡ്ജി മത്തായി” ശ്രദ്ധേയനായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രധാന റോഡുകളും കുളങ്ങളും നിര്‍മിക്കപ്പെട്ടു. 1944-45 കാലഘട്ടത്തിലാണ് പുത്തന്‍കുരിശ് വില്ലേജ് യൂണിയന്‍ രൂപം കൊണ്ടത്. കോലഞ്ചേരിയില്‍നിന്ന് കൊണ്ടുവന്ന കല്‍ക്കുരിശ് സ്ഥാപിച്ചതോടെയാണ് ഈ പ്രദേശത്തിന് പുത്തന്‍കുരിശ് എന്ന പേര് ലഭിച്ചത്. മുമ്പ് ഈ സ്ഥലം പന്നിക്കുഴി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജന്മികുടിയാന്‍ വ്യവസ്ഥയും സവര്‍ണ ജാതി...

കൂടുതൽ വായിക്കുക